ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും; ഒരു മാസത്തിനിടെ പൊലീസിന് രഹസ്യവിവരം കൈമാറിയത് 1131പേർ, ഏറ്റവും മുന്നിൽ മലപ്പുറം

0
117

ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുന്നതിനായി പൊലീസ് രൂപം നൽകിയ ‘യോദ്ധാവ്’ പദ്ധതി വഴി 1131 രഹസ്യവിവരങ്ങൾ ലഭിച്ചതായി കേരളാ പൊലീസ്. ഒക്ടോബർ ആറിനും 31നും ഇടയ്ക്കുള്ള കാലയളവിലാണ് ഇത്രയും രഹസ്യവിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ(144) നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രണ്ടാമതായി തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് 104 വിവരങ്ങൾ ലഭിച്ചു. 76 വിവരങ്ങൾ കൈമാറിയ ആലപ്പുഴയാണ് മൂന്നാമത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

യോദ്ധാവ് പദ്ധതി വഴി ഇതുവരെ ലഭിച്ചത് 1131 രഹസ്യ വിവരങ്ങള്‍

ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയായ യോദ്ധാവിലേക്ക് ഒക്ടോബര്‍ ആറുമുതല്‍ 31 വരെ 1131 പേര്‍ പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ് – 144 എണ്ണം. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 ഉം ആലപ്പുഴയില്‍ നിന്ന് 76 ഉം വിവരങ്ങള്‍ ഇക്കാലയളവില്‍ പോലീസിന് ലഭിച്ചു. അതാത് ജില്ലാ പോലീസിന് കൈമാറിയ വിവരങ്ങൾ പരിശോധിച്ച് കൃത്യമായ ഇടപെടലും നടപടികളും സ്വീകരിച്ചു വരുന്നു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാം. മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആണിത്. ഈ നമ്പറിലേയ്ക്ക് വിളിച്ചുസംസാരിക്കാനാവില്ല.

മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ:

തിരുവനന്തപുരം സിറ്റി – 54, കൊല്ലം സിറ്റി – 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട – 42, കോട്ടയം – 51, ഇടുക്കി – 34, എറണാകുളം സിറ്റി – 69, എറണാകുളം റൂറല്‍ – 74, തൃശൂര്‍ സിറ്റി – 60, തൃശൂര്‍ റൂറല്‍ – 39, പാലക്കാട് – 52, കോഴിക്കോട് സിറ്റി – 61, കോഴിക്കോട് റൂറല്‍ – 67, വയനാട് – 19, കണ്ണൂര്‍ സിറ്റി – 48, കണ്ണൂര്‍ റൂറല്‍ – 10, കാസര്‍ഗോഡ് – 27

LEAVE A REPLY

Please enter your comment!
Please enter your name here