ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.
എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ അര്‍ജന്റീന – ബ്രസീല്‍ ആരാധകരുടെ പോരാട്ടം തുടരുകയാണ്. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതെ പുഴയിൽ ബ്രസിൽ ആരാധകർ ഉയർത്തിയിരിക്കുന്നത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്‌മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഇനി ഏതെല്ലാം ആരാധകർ രംഗത്തെത്തും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

മൂന്ന് ദിവസം മുമ്പാണ് പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ ചെറുപുഴയിൽ അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന, മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അര്‍ജന്റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു. ഇതിനു പിറകെയാണ് വിട്ടുകൊടുക്കാതെ ബ്രസിൽ ആരാധകർ എത്തിയിരിക്കുന്നത്. ഇനി കാണേണ്ടത് ലോകകപ്പിന്റെ ആവേശമാണ്. ദിവസങ്ങൾ എണ്ണി ഖത്തറിന്റെ മണ്ണിലെ പൊടിപൂരത്തിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.