ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറിടിച്ചു; നടി കല്യാണി കുരാലെക്ക് ദാരുണാന്ത്യം

0
280

കോലാപുര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മറാത്തി സീരിയല്‍ നടിക്ക് ദാരുണാന്ത്യം. കല്യാണി കുരാലെ യാദവ് (32) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

സങ്‌ലി-കോലാപുര്‍ ദേശീയപാതയില്‍ കല്യാണി സഞ്ചരിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ‘തുജ്ഹത് ജീവ് രംഗല’ എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമാകുന്നത്.

കോലാപൂർ സിറ്റിയിലെ രാജരാംപുരി സ്വദേശിനിയായ കല്യാണി അടുത്തിടെ ഹലോണ്ടിയില്‍ ഒരു റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു. റസ്റ്റോറന്‍റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ട്രാക്ടർ ഡ്രൈവർക്കെതിരെ എഫ്‌.ഐആർ രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷിറോളി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സാഗർ പാട്ടീൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here