ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് വീണ്ടും പൊതുജനങ്ങള്‍ക്ക് പ്രവേശനം; കാണികള്‍ക്ക് 10,000 ദിര്‍ഹം നേടാം

0
252

അബുദാബി: യുഎഇയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലമായി നടന്നുവരുന്നതുമായ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പ് വേദിയില്‍ പ്രവേശനം നല്‍കുന്നു. വരുന്ന നവംബര്‍ മൂന്നിന് വൈകുന്നേരം നടക്കാനിരിക്കുന്ന, പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ നറുക്കെടുപ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ അറൈവല്‍ ഹാളിന് പുറത്തായി സംഘടിപ്പിക്കുന്ന ഈ നറുക്കെടുപ്പ് കാണാനെത്തുന്നവരില്‍ നിന്ന് പ്രത്യേക നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 10,000 ദിര്‍ഹം സമ്മാനവും നല്‍കും.

മൂന്നാം തീയ്യതി രാത്രി 7.30ന് ആരംഭിക്കുന്ന ബിഗ് ടിക്കറ്റ് 245-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 2.5 കോടി ദിര്‍ഹമായിരിക്കും (50 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് 13 പേര്‍ക്ക് കൂടി ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ സമ്മാനിക്കും. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനത്തിനും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനത്തിനും അന്ന് അവകാശികളെ കണ്ടെത്തും. ഒപ്പം 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതവും നല്‍കും.
Big Ticket invites you to attend the first outdoor live draw of the year for a chance to win exciting prizes

കാഴ്ചക്കാര്‍ക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുന്ന നറുക്കെടുപ്പ് വേദിയില്‍ വെച്ച് നടക്കുന്ന രണ്ടാമത്തെ പ്രത്യേക നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡുമായും ബുഷ്റയുമായും നേരിട്ട് സംവദിക്കാന്‍ അവസരം ലഭിക്കും. ഡ്രമ്മില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 ടിക്കറ്റുകളുടെ ഉടമസ്ഥരെ അന്നത്തെ വിജയികളെ തെരഞ്ഞെടുക്കാനായി സ്റ്റേജിലേക്ക് ക്ഷണിക്കും. ഇവരായിരിക്കും നറുക്കെടുപ്പിന് അവതാരകരെ സഹായിക്കുക.

ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റെടുത്തവര്‍ക്ക്  വിജയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി, നറുക്കെടുപ്പ് കാണാന്‍ എത്തുന്നവരില്‍ ബിഗ് ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേക ടോക്കണ്‍ നല്‍കും. ഇവര്‍ക്ക് മൂന്ന് ഗെയിമുകളില്‍ ഏതിലെങ്കിലും ഒന്നില്‍ പങ്കെടുക്കാം. സ്‍പിന്‍ ദ വീല്‍, ദ വോല്‍റ്റ്, ടോസ് ദ റിങ് എന്നിവയായിരിക്കും ഗെയിമുകള്‍, ഇവയില്‍ വിജയിക്കുന്നവര്‍ക്ക് വയര്‍‍ലെസ് ഹെഡ്‍ഫോണുകള്‍, വയര്‍ലെസ് ഇയര്‍ഫോണുകള്‍, സ്‍മാര്‍ട്ട്‍വാച്ചുകള്‍, ബ്ലൂടൂത്ത് സ്‍പീക്കറുകള്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അല്ലെങ്കില്‍ അടുത്ത നറുക്കെടുപ്പായ 246-ാം സീരിസിലേക്കുള്ള ബിഗ് ടിക്കറ്റോ സമ്മാനമായി ലഭിക്കും.
Big Ticket invites you to attend the first outdoor live draw of the year for a chance to win exciting prizes

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് പേരുടെ ജീവിത ദിശ മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച അബുദാബി ബിഗ് ടിക്കറ്റ്, വിജയിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുക, വഴി തങ്ങളുടെ ഓരോ ഉപഭോക്താവിനെയും അവരുടെ സ്വപ്‍നങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കകയെന്ന മഹത്തായ പാരമ്പര്യം വിളംബരം ചെയ്യുന്ന അവസരം കൂടിയായി മാറും നവംബര്‍ മൂന്നിലെ നറുക്കെടുപ്പ്.

നറുക്കെടുപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here