പല്ലുവേദനയ്ക്ക് ക്ലിനിക്കിൽ; പത്രവായനയ്ക്കിടെ വ്യവസായി കുഴഞ്ഞുവീണു മരിച്ചു – വിഡിയോ

0
253

ബാർമർ∙ രാജസ്ഥാനിലെ ബാർമറിൽ പല്ലുവേദനയ്ക്ക് ഡോക്ടറെ കാണാൻ ക്ലിനിക്കിലെത്തിയ വ്യവസായി പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാവിലെ 10നായിരുന്നു സംഭവം. അറുപത്തിയൊന്നുകാരനായ ദിലീപ് കുമാർ മദനിയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ക്ലിനിക്കിൽ എത്തിയ മദനി തന്റെ ഊഴം വരുന്നതുവരെ പത്രം വായിച്ച് കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയും ആയിരുന്നു. ക്ലിനിക്കിലെ ജീവനക്കാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്തിലെ സൂറത്തിൽ താമസിക്കുന്ന മദനിക്ക് വസ്ത്ര വ്യാപാര വ്യവസായമായിരുന്നു. ബാർമറിൽ നവംബർ നാലിന് ഒരു സാമൂഹിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നവംബർ അഞ്ചിന് പല്ലുവേദനയെത്തുടർന്നാണ് ഇദ്ദേഹം ക്ലിനിക്കിൽ എത്തിയത്. ഹൃദയാഘാതം ആണ് മരണ കാരണമെന്നു കരുതുന്നതായി സഹോദരൻ അറിയിച്ചു. മദനിയുടെ സംസ്കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here