ദേശീയപാതയോരത്തെ അലങ്കാരപ്പനകൾ ഇനി മംഗൽപ്പാടി താലൂക്കാശുപത്രി വളപ്പിൽ വളരും

0
193

മംഗൽപ്പാടി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പിഴുതുമാറ്റിയ അലങ്കാരപ്പനകൾ ഇനി മംഗൽപ്പാടി താലൂക്കാസ്പത്രി വളപ്പിൽ വളരും. ദേശീയപാത നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഒപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ ജീവനക്കാരുടെയും താലൂക്കാസ്പത്രിയിലെ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെയും ശ്രമഫലമായാണ് ഡയാലിസിസ് കേന്ദ്രത്തിന് മുറ്റത്ത് പനകൾ മാറ്റിനട്ടത്. താലൂക്ക്‌ ആസ്പത്രി സൂപ്രണ്ട് കെ.കെ. ഷാന്റി നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here