തീർഥാടകരുടെ​ ഇൻഷുറൻസ്; സേവനത്തിന്​ 2764 ആരോഗ്യ സ്ഥാപനങ്ങൾ

0
182

ജിദ്ദ: ഉംറ സീസണിൽ രാജ്യത്ത് എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വിവിധ നഗരങ്ങളിലും മേഖലകളിലും ആരോഗ്യ സേവനം നൽകാൻ 2,764 ലധികം സ്ഥാപനങ്ങൾ. രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഇത്രയും സ്ഥാപനങ്ങളെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശ രാജ്യത്തുനിന്ന്​ ഉംറ നിർവഹിക്കാൻ വരുന്നവർക്ക്​ ഇതിന്റെ പ്രയോജനം നേടാമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

151 ആശുപത്രികൾ മക്കയിലേക്കും മദീനയിലേക്കും വരുന്ന തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകാൻ പൊതു-സ്വകാര്യ മേഖലകളിലുണ്ടാകും. കൂടാതെ 773 ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോംപ്ലക്സുകളും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഏകദേശം 1,840 മെഡിക്കൽ ലബോറട്ടറികളും ഫാർമസികളുമുണ്ടാകും.

രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്കുള്ള ഇൻഷുറൻസ് പരിപാടി തീർഥാടകർ സൗദി അറേബ്യയിൽ ആയിരിക്കുമ്പോൾ ജീവിത നിലവാരം ഉയർത്താനും അവർക്ക്​ ഉംറ കർമങ്ങൾ സുഗമമായി നിർവഹിക്കാനും ലക്ഷ്യമിട്ടുള്ളതാണ്​. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഹജ്ജ്, ഉംറ മന്ത്രാലയം അടുത്തിടെയാണ്​ ഈ സേവനം ആരംഭിച്ചത്​. തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ്​.

ഇൻഷുറൻസ്​ പോളിസി, എല്ലാത്തരം വിസകൾക്കും ഉംറ നിർവഹിക്കാൻ സാധിക്കുക ഉൾപ്പെടെ അടുത്തിടെ വിവിധ സേവനങ്ങളാണ്​ മന്ത്രാലയം തീർഥാടകർക്ക്​ ഒരുക്കിയത്​. കൂടാതെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽനിന്ന് 90 ദിവസമായി നീട്ടുകയുമുണ്ടായി. തീർഥാടകരുടെ വരവ് എളുപ്പവും സുഗമവുമാക്കുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്നിവ ലക്ഷ്യമട്ടാണിതെല്ലാം.

LEAVE A REPLY

Please enter your comment!
Please enter your name here