‘താമരാക്ഷന്‍ പിള്ള’യായി കെഎസ്ആര്‍ടിസിയുടെ ഓട്ടം; പണികൊടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

0
159

കോതമംഗലത്ത് കെഎസ്ആര്‍ടിസി ‘പറക്കുംതളിക’മോഡല്‍ കല്യാണ ഓട്ടം. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്.

മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി ‘താമരാക്ഷന്‍ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷന്‍ പിളള’ എന്ന് എഴുതിയത്. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍ കെട്ടിയിരുന്നു.

രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here