ന്യൂഡൽഹി: ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവും മുൻ എം പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കാത്തത് ഭരണഘടനയോടും ഭാരതീയ സംസ്കാരത്തോടുമുള്ള അവഹേളനമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിൽ വിമർശിച്ചു.
ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി വെെ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർ പേഴ്സണുമായ ജഗ്ദീപ് ധൻകർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള,കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, കിരൺ റിജിജു, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു യു ലളിത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
On the information I have, I conclude Modi’s absence from CJI Oath Taking Ceremony in the Rashtrapati Bhavan today obviously on hubris, is an affront to the Indian Constitution and Bharatiya Sanskar. Unless Modi comes up with an explanation or an apology his act be deplored.
— Subramanian Swamy (@Swamy39) November 9, 2022
‘ എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുക്കാതിരുന്നത് തികഞ്ഞ അഹങ്കാരമാണ്. ഇന്ത്യൻ ഭരണഘടനയ്ക്കും ഭാരതീയ സംസ്കാരത്തിനും എതിരെയുള്ള അവഹേളനമായിട്ടാണ് ഞാനിതിനെ കാണുന്നത്.മോദിയുടെ നടപടി അപലപനീയമാണ്. വിശദീകരണം നൽകുകയോ മാപ്പ് പറയുകയോ ചെയ്യണം ‘ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Congratulations to Dr. Justice DY Chandrachud on being sworn in as India’s Chief Justice. Wishing him a fruitful tenure ahead.
— Narendra Modi (@narendramodi) November 9, 2022