കൊതുകുതിരി സുരക്ഷിതമാണോ?

0
274
Burning mosquito coil is an anti-mosquito repellent

കൊതുക് കടിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പേടിച്ച് കൊതുകുതിരി കത്തിച്ചു വക്കുന്നവരാണ് നമ്മളിൽ പലരും. കൊതുകുതിരിക്ക് പകരം മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പഠനങ്ങള്‍ പ്രകാരം 100 സിഗരറ്റ് പുറന്തള്ളുന്ന പുകയാണ് എട്ട് മണിക്കുറിൽ ഒരു കൊതുകുതിരി പുറത്തുവിടുന്നത്. 50 സിഗരിറ്റിൽ അടങ്ങിയ വിഷാംശമാണ് എട്ട് മണിക്കുർ കൊണ്ട് ഒരു കൊതുകുതിരി പുറത്ത് തള്ളുന്നത്.

അല്ലിത്രിൻ, ഡൈബ്യൂട്ടെയിൽ ഹൈഡ്രോക്സി ടോളിവിൻ തുടങ്ങിയ നിരോധിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം കൊതുകു നിർമാർജന ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകും. അടച്ചിട്ട മുറിയിൽ എട്ട് മണിക്കൂറോളം തങ്ങി നിൽക്കുന്ന പുക കുട്ടികളിലടക്കം ഹൃദ്രോഗം,ആസ്മ എന്നിവക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദനായ ഡാനിഷ് സലിം പറയുന്നത്. കൊതുകിനെ ഇല്ലാതാക്കാനുള്ള ആരോഗ്യകരമായ വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

. വീടും പരിസരവും വ്യത്തിയാക്കുകയും കൊതുകിന് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുക.

. വൈകുന്നേര സമയങ്ങളിൽ കൊതുക് നിയന്ത്രണ ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം വായു കടക്കത്തക്ക രീതിയിൽ ജനലും വാതിലും തുറന്നിടുക.

. കൊതുകുവലകള്‍ പോലുള്ള ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കുക

. ഫാൻ ഉപയോഗിക്കുക

. ജനലുകളിലും മറ്റും കൊതുക് നെറ്റ് ഉപയോഗിക്കുക

. ചവറ്റുകുട്ടകൾ മൂടി വെക്കുക.

. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള ക്രീമുകളും ലോഷനുകളും

LEAVE A REPLY

Please enter your comment!
Please enter your name here