കുഞ്ഞുടുപ്പുകളിൽ 195 ‘സ്വർണ്ണ ബട്ടണുകൾ’, ശുചിമുറിയിൽ 70 ലക്ഷത്തിന്റെ സ്വർണ്ണം, കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, കാസർകോട് സ്വദേശി പിടിയിൽ

0
210

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’, വിമാനത്തിലെ ശുചിമുറിയിൽനിന്നു സ്വർണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു.കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു തോന്നുംവിധത്തിൽ വെള്ളിനിറം പൂശിയാണ് സ്വർണക്കടത്തിനു ശ്രമിച്ചത്.

ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണ (26) ആണ് കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില കണക്കാക്കുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു.

ഷാർജയിൽനിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് 69.32 ലക്ഷം രൂപയുടെ സ്വർണവും പിടികൂടി.  ശുചീകരണത്തൊഴിലാളികളാണ് സ്വർണ മിശ്രിതപ്പൊതി കണ്ടത്. ഉടൻ കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. 1.6 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 1.362 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here