കാസർകോട് കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി വിഷം കഴിച്ചു മരിച്ചു

0
291

കാസർകോട്: കാഞ്ഞങ്ങാടിന് സമീപം  ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയിൽ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നല്‍കിയത്. വയനാട് സ്വദേശിയായ ജയപ്രകാശ്  ഹോട്ടല്‍ തൊഴിലാളിയാണ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here