ഒലിവ് ബംബ്രാണ ഖത്തർ കമ്മിറ്റി നിലവിൽ വന്നു

0
201
ഖത്തർ : ഒലിവ് ബംബ്രാണയുടെ ഖത്തർ പ്രവാസി കൂട്ടായ്മയുടെ 2022-23 വർഷത്തേക്കുള്ള പ്രഥമ കമ്മിറ്റി നിലവിൽ വന്നു, ദോഹ വില്ലാജിയോ ആസ്പൈർ പാർക്കിൽ ചേർന്ന യോഗം ഒലിവ് ബംബ്രാണ മുൻ സെക്രട്ടറി റസ്സാക്ക് കല്ലട്ടി ഉൽഘാടനം ചെയ്തു, പുതുതായി വരുന്ന പ്രവാസികളുടെ ക്ഷേമ കര്യങ്ങളെ കുറിച്ചും മറ്റു ജീവ കാരുണ്യാ പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു, ഈ വരുന്ന ഖത്തർ ഫിഫ ലോക കപ്പിൽ പ്രദാന സംഘാടകൻ ആയി നിയമനം ലഭിച്ച സിദ്ദിഖ് നമ്പിടിയെ യോഗത്തിൽ അഭിനന്ദിച്ചു. ചടങ്ങിൽ ഇർഷാദ് ബംബ്രാണ സ്വാഗതവും അൽതാഫ് വളപ്പ് നന്ദിയും പ്രകാശിപ്പിച്ചു. ഭാരവാഹികൾ, പ്രസിഡന്റ്-ആരിഫ് പി കെ , സെക്രട്ടറി- ഇർഷാദ് ബംബ്രാണ, ട്രഷറർ-അൽതാഫ് വളപ്പ് , വൈസ് പ്രെസിഡന്റ്മാർ സിദ്ദിഖ് നമ്പിടി , മൂസ ഗല്ലി, ജോയിൻ സെക്രെട്ടറിമാർ അലി ബട്ട,മുനൈദ്‌ നമ്പിടി, ഉപദേശക സമിതി റസാക്ക് കല്ലട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here