ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

0
237

ഉപ്പള: ഉപ്പള സ്വദേശി ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ഉപ്പള പത്വാടി സ്വദേശിയും ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്തെ താമസക്കാരനുമായ മുഹമ്മദ് ഹനീഫ്(52)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയാണ് മരിച്ചത്. ഡിസംബറിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഭാര്യ: മൈമൂന. മക്കള്‍: മനാഫ്, മുനൈഫ്, മിന്‍ഹ.

 

LEAVE A REPLY

Please enter your comment!
Please enter your name here