ലഖ്നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറില്‍ ജനക്കൂട്ടവും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ജോലി തടസപ്പെടുത്തി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പോലീസ് ജനക്കൂട്ടത്തിനു നേരെ ലാത്തി ചാർജ് നടത്തി. സ്ത്രീകളെ ഉള്‍പ്പെടെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകള്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. രണ്ട് പോലീസ് വാഹനങ്ങള്‍ക്കും തഹസില്‍ദാറിന്റെ ഔദ്യോഗിക വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Home Latest news ഉത്തര്‍പ്രദേശില്‍ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി; സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ക്രൂരമര്‍ദനം | VIDEO