ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് മര്‍ദ്ദനം; അറസ്റ്റ്

0
201

കാമുകിയ്ക്കൊപ്പം പോയ പൊലീസുകാരനെ ഭാര്യ കയ്യോടെ പിടികൂടി. അന്വേഷണത്തിന് സഹായിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പൊലീസുകാരന്‍റെ മര്‍ദ്ദനം. ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്. കണ്‍ട്രോള്‍ റൂമിലെ ഇന്‍സ്പെക്ടറായ രാജുവിന്‍റെ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനും നാഗാര്‍ജുന നായിഡുവിനുമാണ് മര്‍ദ്ദനമേറ്റത്.

ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു രാജുവിന്‍റെ ഭാര്യ പരാതിപ്പെട്ടത്. വനസ്ഥലിപുരം പൊലീസാണ് രാജുവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം പിടികൂടിയത്. സാഗര്‍ കോപ്ളക്സിനുള്ളില്‍ നിന്നാണ് ഇവര്‍ ഒരു യുവതിയേയും ഇന്‍സ്പെക്ടര്‍ രാജുവിനേയും പിടികൂടിയത്. ചോദ്യം ചെയ്തതോടെ പ്രകോപിതനായ രാജു പൊലീസ് കോണ്സ്റ്റബിള്‍മാരെ ആക്രമിക്കുകയായിരുന്നു. അസഭ്യ വര്‍ഷം നടത്തി ഉദ്യോഗസ്ഥരിലൊരാളുടെ മൂക്കിടിച്ച് പരത്തിയ ഇന്‍സ്പെക്ടറെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്താനായി ഇയാളെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ഇയാള്‍ സഹകരിച്ചില്ലെന്നാണ് വിവരം.

ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി വണ്ടൻമേടിൽ സഹോദരിയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സുഹൃത്തിനെ  മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തിയിരുന്നു. ഒരു മാസം നീണ്ട തയ്യാറെടുപ്പിന് ശേഷമായരുന്നു കൊലപാതകം. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെയാണ് സുഹൃത്തായ പ്രവീണ്‍ കൊലപ്പെടുത്തിയത്.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തുകയായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here