ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം’രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം,ഓൺലൈനായി പുതുക്കാം’

0
210

ദില്ലി:ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം.രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം.തിരിച്ചറിയൽ ,മേൽവിലാസ രേഖകൾ നൽകണം.ഓൺലൈനായി വിവരങ്ങൾ പുതുക്കി നൽകിയാൽ മതിയാകും.ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ട്.വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here