അയോധ്യാ മസ്ജിദ്; 2023 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ട്രസ്റ്റ്

0
201

ലഖ്‌നൗ: അയോധ്യാ മസ്ജിദിന്റെ നിര്‍മാണം 2023 ഡിസംബറോടെ പൂര്‍ത്തീകരിക്കരിക്കാനാകുമെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ധന്നിപൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് നിര്‍മാണത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയില്‍ മസ്ജിദിനൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ഗ്രന്ഥശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

നവംബര്‍ അവസാനത്തോടെ മസ്ജിദിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും രൂപരേഖക്ക് അയോധ്യാ വികസന അധികാര സമിതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി അത്താര്‍ ഹുസൈന്‍ അറിയിച്ചു. അനുമതി ലഭിച്ച ഉടനെ തന്നെ തന്നെ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം.

2019 ലെ അയോധ്യ വിധിയില്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം എന്നും അതേസമയം, മുസ്ലീങ്ങള്‍ക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയില്‍ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അയോധ്യയില്‍ തര്‍ക്കഭൂമിക്ക് പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവിന്റെ ഭാഗമായാണ് ബാബറി മസ്ജിദ് നിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയില്‍ രാമക്ഷേത്രവും സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് മസ്ജിദും നിര്‍മിക്കുന്നത്. 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ ഭൂമീപൂജ നിര്‍വഹിച്ചിരുന്നു. ക്ഷേത്രം 2024ല്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here