അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം 67 കോടി; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഏറ്റവും വലിയ സമ്മാനം

0
926

അബുദാബി: ഇതാദ്യമായി അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് മൂന്ന് കോടി ദിര്‍ഹം (67 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. നവംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഏതൊരാള്‍ക്കും ജീവിതം മാറിമറിയുന്ന ഈ സമ്മാനം സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഒപ്പം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്‍ചയും 10 ലക്ഷം ദിര്‍ഹം (2.24 കോടിയിലധികം ഇന്ത്യന്‍ രൂപ) വീതം നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്കും പ്രവേശനം ലഭിക്കും. ഇങ്ങനെ ഒരു മാസത്തില്‍ ആറ് കോടീശ്വരന്മാരെയാണ് ഇത്തവണ ബിഗ് ടിക്കറ്റ് സൃഷ്ടിക്കാനൊരുങ്ങുന്നത്.

രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും നല്‍കും. 50,000 ദിര്‍ഹമാണ് നാലാം സമ്മാനം. ഡിസംബര്‍ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന നറുക്കെടുപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം. രാത്രി 7.30ന് ബിഗ് ടിക്കറ്റിന്റ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയും പുതിയ ഫേസ്‍ബുക്ക് പേജിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം.

ഉറപ്പുള്ള ക്യാഷ്, സ്വര്‍ണ സമ്മാനങ്ങള്‍ക്ക് പുറമെ, ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ ഇവോക് ആഡംബര കാര്‍ സ്വന്തമാക്കാനും അവസരമുണ്ട്. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും രണ്ടെണ്ണം ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ…

  • പ്രൊമോഷന്‍ 1: നവംബര്‍ 1 – 9, നറുക്കെടുപ്പ് തീയതി –  നവംബര്‍ 10  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 2: നവംബര്‍ 10 – 16, നറുക്കെടുപ്പ് തീയതി –  നവംബര്‍ 17  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 3: നവംബര്‍ 17 – 23, നറുക്കെടുപ്പ് തീയതി –  നവംബര്‍ 24  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 4: നവംബര്‍ 24 – 30, നറുക്കെടുപ്പ് തീയതി –  ഡിസംബര്‍ 1  (വ്യാഴാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here