കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

0
244

ടെക്സാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട് യുവതി. യു.എസിലെ ടെക്സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം.

വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ വീടു മുഴുവൻ അഗ്നിക്കിരയായി.  ഇവർ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല.

തുടർന്ന് ഇയാളെ വിഡിയോ കോൾ ചെയ്ത യുവതി, ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. യുവതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

മറ്റൊരു സംഭവത്തില്‍ ലണ്ടനില്‍ അഞ്ച് മക്കളില്‍ മൂന്ന് ആണ്‍മക്കളെ ദുരുപയോഗം ചെയ്ത ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ. ലണ്ടനിലാണ് സംഭവം. മൈക്കല്‍ പ്ലീസ്റ്റഡ് എന്ന 77 കാരനെയാണ് സാറ സാന്‍ഡ്സ് എന്ന യുവതി കൊലപ്പെടുത്തിയത്. 2014ലായിരുന്നു സംഭവം നടന്നത്. അന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം നിലവില്‍ ജയില്‍ മോചിതയായ അമ്മയ്ക്കൊപ്പം ശിശുപീഡകര്‍ക്കെതിരായ നിയമം കൂടുതല്‍ ശക്തമാക്കണമെന്ന ബോധവല്‍ക്കരണ പ്രവര്‍ത്തികളില്‍ സജീവമാണ്. ആണ്‍കുട്ടികള്‍ക്കെതിരെ ക്രൂരത കാണിച്ച അയല്‍വാസിയെ മദ്യ ലഹരിയിലാണ് സാറ കുത്തിക്കൊലപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളെ പീഡിപ്പിച്ചയാളെ അമ്മ കൊലപ്പെടുത്തിയപ്പോള്‍ സുരക്ഷിതരായി തോന്നിയെന്ന് പ്രതികരിക്കുകയാണ് പീഡനത്തിനിരയായ ആണ്‍മക്കള്‍. അയാള്‍ മരിച്ചത് നന്നായി തോന്നിയെന്നാണ് കൂട്ടത്തിലെ ഇളയ മകന്‍ പ്രതികരിച്ചത്. ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്‍ററിയാണ് ഇവരുടെ അനുഭവം പുറത്ത് കൊണ്ടുവന്നത്. ശിശുപീഡകനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് മൂന്ന് പേരുടേയും മറുപടി ഒന്നായിരുന്നു. ഒരുപാട് സന്തോഷമുണ്ട്, എന്നായിരുന്നു അത്. അയാളെ ജയിലില്‍ അടച്ച് കഴിഞ്ഞാല്‍ കാലക്രമത്തില്‍ അയാള്‍ക്ക് ജാമ്യം ലഭിക്കും പുറത്ത് വന്നാല്‍ അയാള്‍ ക്രൂരകൃത്യം ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചോദിക്കുന്നു മൂവര്‍ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here