ആക്രമിക്കുന്നതിന് മുമ്പ് ഇരയ്‍ക്ക് മുന്നിൽ പാമ്പിന്റെ ഹിപ്‍നോട്ടിസം തന്ത്രം; വൈറലായി വീഡിയോ

0
303

ഓരോ ജീവികളും  അതിജീവനത്തിനായി നിരവധി കാര്യങ്ങൾ അവയുടെ ശരീരത്തിൽ തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രമേ അവയിൽ പലതും നമുക്ക് കണ്ടെത്താൻ കഴിയൂ. ഇത്തരത്തിൽ കാണുമ്പോൾ കൗതുകം നിറയ്ക്കുന്ന ജീവജാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. സമീപകാലത്ത് ചിത്രീകരിക്കപ്പെട്ട സമാനമായ ഒരു വീഡിയോ ട്വിറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ഇരയെ പിടികൂടുന്നതിന് മുൻപായി അവയെ ഹിപ്നോട്ടിസം ചെയ്യുന്ന ഒരു പാമ്പിൻറെ വീഡിയോ ആണിത്.

‘ഒരു ഹോഗ് നോസ് പാമ്പിന്റെ അമ്പരപ്പിക്കുന്ന പ്രതിരോധ തന്ത്രം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടിട്ടുള്ളത്. തനിക്ക് മുൻപിൽ നിൽക്കുന്ന ഇരയെ അല്ലെങ്കിൽ ശത്രുവിനെ പൂർണ്ണമായും തൻറെ വരുതിയിലാക്കിയതിനു ശേഷം. തീർത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ ആക്രമിക്കുന്നതാണ് ഈ പാമ്പിൻറെ രീതി. ഒരുതരം ഹിപ്നോട്ടിസം തന്ത്രം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. തനിക്ക് മുൻപിൽ ഒരു ഇരയോ ശത്രുവോ വന്നാൽ പെട്ടെന്ന് ആക്രമിക്കാതെ ഒരു മിഥ്യാ ബോധത്തിലേക്ക് അവരെ കൊണ്ടുചെന്ന് എത്തിച്ചതിനുശേഷം ആക്രമിക്കുന്നതാണ് ഈ പാമ്പിൻറെ രീതി. ട്വിറ്ററിൽ പങ്കിട്ട ഈ വീഡിയോയിലും സമാനമായ രീതിയിലാണ് ഈ പാമ്പ്. ആക്രമിക്കുന്നത്.

വീഡിയോയിൽ ഒരു വ്യക്തിയുടെ കൈപ്പത്തിക്കുള്ളിലാണ് പാമ്പ് ഇരിക്കുന്നത്. വട്ടത്തിൽ ചുരുണ്ട് കിടക്കുന്ന പാമ്പ് അതിന്റെ തല മാത്രം ഉയർത്തി അല്പം പോലും ചലിപ്പിക്കാതെ നിർത്തിയിരിക്കുന്നു. അതോടൊപ്പം തൻറെ ശരീരം മാത്രം ഒരു പ്രത്യേക രീതിയിൽ പ്രത്യേക താളത്തിൽ ചലിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇരയുടെ ശ്രദ്ധ പൂർണമായും തന്നെ ശരീരത്തിൽ ആയി എന്ന് ഉറപ്പാക്കുന്ന നിമിഷം അത് ഒട്ടും പ്രതീക്ഷിക്കാതെ കൊത്താൻ ആഞ്ഞ് ഇരയെ ആക്രമിക്കുന്നു. തീർത്തും അമ്പരപ്പിക്കുന്നതും ഏറെ ഞെട്ടിപ്പിക്കുന്നതും ആണ് ഈ വീഡിയോ. ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ട നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് കണ്ടത്.  എന്നാൽ, വീഡിയോയുടെ ക്യാപ്ഷൻ ആയി പറഞ്ഞിരിക്കുന്നത് പോലെ ഇത് ഹോഗ്നോസ് പാമ്പ് അല്ല എന്നും Egg-eating snake ആണെന്നും ഒരാൾ കമൻറ്സെക്ഷനിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബ്രിട്ടാനിക്ക നൽകുന്ന വിവരം അനുസരിച്ച്, സബ്-സഹാറൻ ആഫ്രിക്കയിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാണപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളാണ് Egg-eating snake. ചില സ്പീഷീസുകൾ പക്ഷിമുട്ടകൾ മാത്രം ഭക്ഷിക്കുന്നു, മറ്റുള്ളവ ചിലപ്പോൾ മറ്റ് മൃഗങ്ങളുടെ മുട്ടകളും മുതിർന്ന രൂപങ്ങളും കഴിക്കുന്നു. ഈ പാമ്പുകളുടെ വായ വളരെ വിശാലമാണ്, കോഴിമുട്ടയോളം വലിപ്പമുള്ള പക്ഷിയുടെ മുട്ട ഉൾക്കൊള്ളാൻ അവയുടെ വായ്ക്ക് വലിപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here