സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരും ഓവര്‍ സ്പീഡും കുടുങ്ങും; സംസ്ഥാനത്തെ നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി

0
261

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നു. കെല്‍ട്രോണ്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരെയും ഓവര്‍സ്പീഡും അടക്കമുള്ള ട്രാഫിക് നിയമലംഘകരെ കണ്ടെത്തുകയാണ് ലക്ഷ്യം.

പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത കെല്‍ട്രോണ്‍ സ്വന്തം ഉടമസ്ഥതയില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. നിശ്ചിത കാലാവധിക്ക് ശേഷം സര്‍ക്കാരിന് നടത്തിപ്പ് കൈമാറും. നിലവില്‍ സംസ്ഥാനത്തെ നിരത്തുകളിലുള്ള പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ക്യാമറകള്‍ക്ക് പുറമെയാണ് പുതുതായി എണ്ണൂറോളം ക്യാമറകള്‍ കൂടി വരുന്നത്.

ഓവര്‍ സ്പീഡ് കണ്ടെത്താന്‍ റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകള്‍ ഇതിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചിത്രമെടുക്കാനും നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനവും ഈ ക്യാമറകളിലുണ്ടാകും. ട്രാഫിക് സിഗ്നലുകള്‍ ശ്രദ്ധിക്കാതെ പോകുന്നവരെയും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെയും തിരിച്ചറിയാനുള്ള ക്യാമറകളും വിവിധ ഇടങ്ങളില്‍ സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here