0
107

ലഹരിമാഫിയകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കൊടുവളളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം.ഇല്ലിക്കുന്നു സ്വദേശി ഖാലിദ് (52) ഷമീര്‍ (40) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാനിബ് എന്നയാള്‍ കുത്തേറ്റ് ഗൂരുതരാവസ്ഥയില്‍ ചികല്‍സിയിലാണെന്നറിയുന്നു. ബുധനാഴ്ച വൈകീട്ടാണ് അക്രമം നടന്നത്.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കവും വാക്കേറ്റവും കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here