മുസ്‌ലിം വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

0
414

ബംഗളൂരു: മുസ്‌ലിം വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച അധ്യപകനെ സസ്പെൻഡ് ചെയ്ത് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി). അധ്യാപകനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അധികൃതരുടെ നടപടി. സംഭവത്തെ അപലപിക്കുന്നതായും അന്വേഷണം പ്രഖ്യാപിച്ചതായും പ്രസ്താവനയിൽ എം.ഐ.ടി അറിയിച്ചു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ലാസുകൾ എടുക്കുന്നതിൽ നിന്ന് അധ്യാപകനെ അധികൃതർ വിലക്കിയിട്ടുണ്ട്. വിദ്യാർഥിയെ അധ്യാപകൻ ഭീകരവാദിയെന്ന് വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു അധ്യാപകൻ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ചത്. പ്രകോപിതനായ വിദ്യാർഥി അധ്യാപകന്‍റെ പരാമർശത്തെ ചോദ്യം ചെയ്യുന്നതും മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്ന് വിളിക്കുമോ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർഥിയെ അധ്യാപകൻ ശാന്താനാക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

അധ്യാപകൻ പിന്നീട് വിദ്യാർഥിയോട് മാപ്പ് ചോദിച്ചതായാണ് റിപ്പോർട്ടുകൾ. വിഡിയോ വൈറലായതോടെ അധ്യാപകന്‍റെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here