താജുൽ ഉലമ, നൂറുൽ ഉലമ ആണ്ട് നേർച്ച നവംബർ 18 ,19,20 തിയ്യതികളിൽ ഉളുവാറിൽ

0
306

കുമ്പള :സമസ്തയുടെ പ്രസിഡന്റുമാരായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി, നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്നിവരുടെ സ്മരണാർത്ഥം കേരള മുസ്ലിം ജമാഅത്ത് ,എസ്.വൈ.എസ് ,എസ്.എസ് .എഫ് ഉളുവാർ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആണ്ട് നേർച്ച നവംബർ 18 ,19,20 തീയതികളിൽ ഉളുവാറിൽ നടക്കും.

പതാക ഉയർത്തൽ ,മഹ്‌ളറത്തുൽ ബദ്‌രിയ്യ ,ഉത്ഘാടന സംഗമം,മത പ്രഭാഷണം, അനുസ്മരണ സദസ്സ് , ലഹരി വിരുദ്ധ പ്രതിജ്ഞ,ബുർദ & നഹ്ത് ആലാപനം, സമാപന സമ്മേളനം, ആത്‌മീയ പ്രഭാഷണം, പ്രാർത്ഥന മജ്‌ലിസ്, അന്നദാനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

18ന് 4 മണിക്ക് എസ്.വൈ.എസ് അബുദാബി -കാസർകോട് ജില്ലാ സെക്രട്ടറി സിദ്ധീഖ് ഹാജി പതാക ഉയർത്തും.തുടർന്ന് മഹ്‌ളറത്തുൽ ബദ്‌രിയ്യ നടക്കും .രാത്രി 8 മണിക്ക് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്യും .മുസ്തഫ സഖാഫി തെന്നല മുഹ്‌യുദ്ദീൻ മാല പാടിപ്പറയും.19ന് രാത്രി 8മണിക്ക് സയ്യിദ് അഹ്മദ് മുഖ്താർ തങ്ങൾ കുമ്പോൽ പ്രാർത്ഥനക്ക് നേതൃത്വ നൽകും.അബ്ദുൽ ഹമീദ് ഫൈസി കില്ലൂർ മുഖ്യ പ്രഭാഷണം നടത്തും.20 ന് രാത്രി നടക്കുന്ന അനുസ്‌മരണ ആത്‌മീയ സമ്മേളനത്തോടെ പരിപാടികൾ സമാപിക്കും.മഗ്‌രിബ് നിസ്കാരാന്തരം നടക്കുന്ന ദുആ സംഗമത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കുറ നേതൃത്വ നൽകും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുൽ കാദിർ മദനി ഉത്ഘാടനം ചെയ്യും.മൂസ സഖാഫി കളത്തൂർ അനുസ്‌മരണ പ്രഭാഷണം നടത്തും .സയ്യിദ് ആറ്റക്കോയ തങ്ങൾ മാണിമൂല ,സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ കുമ്പോൽ ,വാർഡ് മെമ്പർ യൂസുഫ് ഉളുവാർ ,സുലൈമാൻ കരിവെള്ളൂർ ,വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി ,അബ്ദുൽ കാദിർ സഖാഫി കാട്ടിപ്പാറ,അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ,പി.ബി ബശീർ പുളിക്കൂർ ,മുഹമ്മദ് സഖാഫി പാത്തൂർ ,അബ്ദുൽ കരീം മാസ്റ്റർ ദർബാർ കട്ട ,ഷാഫി സഅദി ഷിറിയ കുന്നിൽ , ഇബ്രാഹിം സഖാഫി കർണൂർ ,അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദലി അഹ്‌സനി,ഹനീഫ് സഅദി കുമ്പോൽ തുടങ്ങിയ ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

8.30 മുതൽ നടക്കുന്ന ഗ്രാൻഡ് ബുർദ മജ്‌ലിസിന് സയ്യിദ് മുല്ലക്കോയ തങ്ങൾ കണ്ണവം ,നിസാർ ഖുത്വുബി അൽ ഹാദി മടവൂർ,റഹൂഫ് അസ്ഹരി ആക്കോട് ,മുഈനുദ്ദീൻ ബാംഗ്ലൂർ ,സൽമാൻ അലി കണ്ണൂർ ,ഷംനാദ് ചാലിയം ,ഹിഷാം കൂത്തുപറമ്പ് തൂങ്ങിയവർ നേതൃത്വ നൽകും.

സമാപന പ്രാർത്ഥനക്ക് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും .
ഉളുവാർ താജുൽ ഉലമ സൗധത്തിന്റെ പ്രവർത്തനം 10 വർഷത്തിലേക്ക് കടക്കുകയാണ്.നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് .3 വർഷങ്ങൾക്ക് മുമ്പ് ഒരു സാധു കുടുംബത്തിന് വീട് വെച്ച് നൽകിയിട്ടുണ്ട്.ലക്ഷകണക്കിന് രൂപയുടെ കല്യാണ സഹായവും ,സാധു സംരക്ഷണ നിധിയും ഇതിനകം കൈ മാറിയിട്ടുണ്ട്.

സിദ്ധീഖ് ഹാജി യു.കെ(SYS അബുദാബി കാസർകോട് ജില്ലാ കമ്മിറ്റി)
അഷ്‌റഫ് സഖാഫി ഉളുവാർ (സ്വാഗത സംഘം ചെയർമാൻ)
മുഹമ്മദ് കുഞ്ഞി ഉളുവാർ (സ്വാഗത സംഘം കോർഡിനേറ്റർ)
യൂസുഫ് യു.കെ (ഫിനാൻസ് കോർഡിനേറ്റർ)
മുഹമ്മദ് എ.സി ((സ്വാഗത സംഘം വൈ ചെയർമാൻ)
ഇബ്രാഹിം കടവ് (കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി)

LEAVE A REPLY

Please enter your comment!
Please enter your name here