ബീജിങ്: 12 ദിവസമായി നിർത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ചൈനയിലെ ആട്ടിൻ കൂട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഇടം നേടിയിരുന്നത്. വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ പുറത്ത് വന്നിത് പിന്നാലെ ആടുകളുടെ കറക്കത്തിന്റെ കാരണം എന്തായി എന്നാണ് പലരും തിരഞ്ഞത്. പല കോണുകളിൽ നിന്നും പല നിഗമനങ്ങളും കണ്ടെത്തലും എത്തി. എന്നാൽ ആടുകൾ നിർത്താതെ വട്ട കറങ്ങുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്പുരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെല്ലാണ് ഇതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തിയത്. ”ഒരുപാട് കാലമായി ഒരു തൊഴുത്തിൽ തന്നെയാണ് ആടുകളെ പാർപ്പിച്ചിരിക്കുന്നത്.സ്ഥിരമായി ഒരേ തൊഴുത്തിൽ ജീവിക്കുന്നതിന്റെ വിരസത ആടുകൾക്ക് ഉണ്ടായിക്കാണും. പുറത്തേക്ക് പോകാനാവാതെ ഒരേതൊഴുത്തിൽ കഴിയുന്ന നിരാശ വളർന്നതാണ് ഇവരെ നിർത്താതെ വട്ടം കറങ്ങാൻ പ്രേരിപ്പിച്ചത്. ആദ്യം കുറച്ച് ആടുകൾ വട്ടം കറങ്ങിത്തുടങ്ങി. ബാക്കിയുള്ള ആടുകൾ അവർക്ക് പിന്നാലെ വട്ടം കറങ്ങുകയായിരുന്നു. മാറ്റ് ബെല്ല് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.
ഘടികാര ദിശയിൽ ആട്ടിൻ കൂട്ടം കറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടയ്ക്ക് ചില ആടുകൾ വൃത്തത്തിൽ നിൽക്കുന്നതും മറ്റു ചിലത് പുറത്തു നിന്ന് നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ആടുകൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ആദ്യ സമയത്ത് ചില ആടുകൾ മാത്രം വട്ടത്തിൽ നീങ്ങുകയായിരുന്നുവെന്നും പിന്നീട് മറ്റുള്ളവയും കൂടെ ചേരുകയായിരുന്നുവെന്നും ഉടമ മിയോ പറഞ്ഞതായി മെട്രോ.യു.കെ റിപ്പോർട്ട് ചെയ്തു. മറ്റ് തൊഴുത്തിലെ ആടുകൾക്കൊന്നും ഈ പ്രശ്‌നമില്ലെന്നും ഉടമയായ മിലോവോ വിശദീകരിച്ചു.
The great sheep mystery! Hundreds of sheep walk in a circle for over 10 days in N China's Inner Mongolia. The sheep are healthy and the reason for the weird behavior is still a mystery. pic.twitter.com/8Jg7yOPmGK
— People's Daily, China (@PDChina) November 16, 2022
രണ്ടാഴ്ച മുമ്പാണ് ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കി. ആകെയുണ്ടായിരുന്നു 34 ആടുകളിൽ 13 എണ്ണമാണ് ഇത്തരത്തിൽ ചലിച്ചത്. നവംബർ നാലു മുതൽ തുടങ്ങിയ ഈ നടത്തം ഭക്ഷണത്തിനോ വെള്ളത്തിനേയായി നിർത്തിയിരുന്നോയെന്ന് വ്യക്തമല്ല.
New york post
Sheep walking around in a circle for 12 days😳https://t.co/FiMTrX1pIL pic.twitter.com/4oIDgsaZEP— .. (@Xx17965797N) November 18, 2022