സഞ്ജുവിനെ സ്ക്വാഡില്‍ ഇടുന്നത് കളിപ്പിക്കാനല്ല, സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന തീയൊന്ന് കുറക്കാനാണ്!

0
208

വെങ്കി ഇന്ത്യക്കായി കളിച്ചപ്പോ ഫോമിലായിരുന്നു. പിന്നെ പുള്ളിയെ കണ്ടിട്ടില്ല. ഫായിസ് ഫസല്‍ ആര്‍ക്കേലും ഓര്‍മ്മയുണ്ടെന്ന് അറിയില്ല. ഒരൊറ്റ ODI കളിച്ചു അതിലൊരു 50. പിന്നെ ഒരു സീരീസിലും അവനെ കണ്ടിട്ടില്ല. ഇത് പോലെ കിട്ടിയ അവസരങ്ങളില്‍ എല്ലാം മിന്നിച്ച എത്ര താരങ്ങളാണിന്ന് പുറത്ത് (റായുഡു,മനീഷ് പാണ്ഡെ etc..).

ഇന്ന് BCCI വീണ്ടും വീണ്ടും സ്‌ക്വാഡില്‍ സഞ്ജുവിനെ ഇടുന്നത് ടീം ഇലവനില്‍ ഇടാനല്ല. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന തീയൊന്ന് കുറക്കാനും, വല്ലപ്പഴും ഒരു ചാന്‍സ് നല്‍കി ഫോമായാലും, ഇല്ലേലും അവനെ ബെഞ്ചിലിരുത്തി അവന്റെ കോണ്‍ഫിഡന്‍സ് കളഞ്ഞു അവന്റെ കരിയര്‍ കളയാനാണ്.

സഞ്ജു അടക്കമുള്ള BCCIഅവഗണിക്കുന്ന താരങ്ങളെല്ലാം ഇന്ത്യ വിട്ട് മറ്റേതെങ്കിലും രാജ്യത്തിനായി കളിച്ചു നല്ലൊരു കരിയര്‍ ഉണ്ടാക്കുക. ഇവിടെ കഴിവിനൊന്നും ഒരു പരിഗണനയും BCCI കൊടുക്കില്ല. ഒന്നാന്തരം പൊളിറ്റിക്‌സ്..

LEAVE A REPLY

Please enter your comment!
Please enter your name here