വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് നാളെ തുടക്കമാനിരിക്കെ പരിശീലനത്തില്‍ സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ച് മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ്. നാളെ തുടങ്ങുന്ന ആദ്യ ടി20ക്ക് മുമ്പ് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ കണ്ണുംപൂട്ടിയുള്ള സഞ്ജുവിന്‍റെ സിക്സടിയാണ് സഹതാരങ്ങളെയും പരിശീലകരെയും അമ്പരപ്പിച്ചത്.
സഞ്ജുവിന് പുറമെ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വമ്പന്‍ അടികളുമായാണ് ബാറ്റിംഗ് പരിശീലനം നടത്തിയത്. എല്ലാവരും തകര്‍ത്തടിക്കുന്നതിനിടെ ക്രീസിലെത്തിയ സഞ്ജു പന്തിലേക്ക് പോലും നോക്കുകപോലും ചെയ്യാതെ സിക്സറുകള്‍ പറത്തിയതാണ് സഹതാരങ്ങളെപ്പോലും വിസ്മയിപ്പിച്ചത്. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരും സമാനമായ ഷോട്ടുകള്‍ കളിക്കുന്നത് കാണാമായിരുന്നു.
ശ്രേയസ് ഒരുതവണ പന്തുപോലും നോക്കാതെ സിക്സടിച്ചപ്പോള്‍ സഞ്ജു ഒരു തവണ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെയും രണ്ടാമത്തെ തവണ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെയും അത്തരം ഷോട്ടുകള്‍ പറത്തി. സഞ്ജുവിന്‍റെ ഷോട്ടുകള്‍ കണ്ട് സഹതാരങ്ങല്‍ കൈയടിക്കുകയും ചെയ്തു. ടി20 ലോകകപ്പിലെ ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവതാരങ്ങള്‍ കണടച്ച് ആക്രമിക്കുന്ന ശൈലിയുമായി പരിശീലനം നടത്തിയത് എന്നതും ശ്രദ്ധേയമായി.
TICK..TICK..BOOM 💥💥
All charged up for the #NZvIND T20I series opener#TeamIndia 🇮🇳 pic.twitter.com/AsNSTeMqq8
— BCCI (@BCCI) November 17, 2022