1.36 കോടി രൂപയുടെ ബില്ല് പങ്കുവച്ച് സാള്‍ട്ട് ബേ; ഒരു ഗ്രാമത്തിന്‍റെ പട്ടിണി മാറ്റാമായിരുന്നെന്ന് വിമര്‍ശനം

0
178

ഭക്ഷണപ്രേമികളില്‍ നിരവധി ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്‌ചെ. ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതുകൊണ്ട് തന്നെ സാള്‍ട്ട് ബേ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

നുസ്രെത് ഗോക്‌ചെ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അബുദാബിയിലെ സ്വന്തം റെസ്റ്റോറെന്‍റില്‍ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. വെറും ബില്‍ അല്ല, കോടികള്‍ വിലയടിച്ചിരിക്കുന്ന ഒരു ബില്ലാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സാള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

അതേസമയം, ബില്ലിലെ ഈ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കടുത്ത വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയരുന്നതും.
762,486 പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 35,000-ല്‍ അധികം ആളുകള്‍ കമന്‍റും ചെയ്തു. ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ബില്ലിലെ തുക ഒരു ഗ്രാമത്തെ മുഴുവന്‍ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുമെന്നും ആണ് ഒരാള്‍ കമന്‍റ് ചെയ്തത്.  ഇത് പകല്‍കൊള്ളയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. അബുദാബിക്ക് പുറമേ ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ് തുടങ്ങി പലയിടങ്ങളിലും ഇയാള്‍ക്ക് ഹോട്ടലുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here