ഉപ്പള കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

0
315

ഉപ്പള: കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു. കടമ്പാറിലെ കെ.എം. അഷ്‌റഫിന്റെ ഡ്രീം ബേക്കറിയില്‍ നിന്ന് 1000 രൂപയും ബദാം, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ശീതളപാനിയ കുപ്പികള്‍ തുടങ്ങിയവ മോഷ്ടിച്ചു.

സമീപത്ത് പ്രവര്‍ത്തിക്കുന്ന കുമ്പള കിദൂരിലെ രാമകൃഷ്ണ റൈയുടെ പഴക്കടയില്‍ നിന്ന് നാണയങ്ങള്‍ സൂക്ഷിച്ച രണ്ട് ഡബ്ബികളും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ച 7500 രൂപയും കവര്‍ന്നു. ബദിയടക്കയിലെ അബ്ദുല്‍ റഹ്‌മാന്റ ഉടമസ്ഥതയിലുള്ള ജ്യൂസ് കടയില്‍ നിന്ന് 1000 രൂപ കവര്‍ന്നു. ബേക്കൂറിലെ സങ്കേതിന്റെ പ്രിന്റിങ് കടയില്‍ നിന്ന് 400 രൂപയും ഉത്തര്‍പ്രദേശ് സ്വദേശി റിസ്‌വാനിന്റെ ഹെയര്‍സ്റ്റയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് 2000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അഞ്ച് കടകളില്‍ നിന്നായി 11,900 രൂപയാണ് മോഷണം പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here