ഖത്തർ ലോകകപ്പ് വേദിയിൽ സേവന സന്നദ്ധനായി കുമ്പള ബംബ്രാണ സ്വദേശിയും

0
250
ദോഹ: ലോകം കാല്‍പന്തുകളിയുടെ ആരവത്തിന് ദിവസങ്ങള്‍ എണ്ണുമ്പോള്‍ ഖത്തര്‍ എന്ന കൊച്ചു രാജ്യം കരുതി വെച്ച അതിശയങ്ങള്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണികളായി എത്തുന്ന ഖത്തര്‍ ലോകകപ്പിന് സാക്ഷിയാവാന്‍ ഫിഫയുടെ വളണ്ടിയര്‍ കുപ്പായമണിഞ്ഞ് കുമ്പള ബംബ്രാണയിലെ സിദ്ധീഖും ഉണ്ടാവും.
കഴിഞ്ഞ ഏകദേശം 10 വര്‍ഷമായിട്ട് ഖത്തറില്‍ നടക്കുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ വളണ്ടിയര്‍ യൂണിഫോം അണിഞ്ഞ് സേവനരംഗത്ത്് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഈ ബംബ്രാണിക്കാരൻ അറബ് കപ്പ്, ജിംനാഷ്ടിക് വേൾഡ് കപ്പ് ഏഷ്യ കപ്പ്, ഖത്തർ മാസ്റ്റർ ഗോൾഫ് ആമീര്‍ കപ്പ്, തുടങ്ങിയവയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഫിഫ 2022 ലോക കപ്പിനായുളള നാല് ലക്ഷത്തിലതികം അപേക്ഷകരില്‍ നിന്ന് 20,000 വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഫിഫ തിരെഞ്ഞെടുത്ത അഞ്ഞൂറ് അംഗ പയനിയര്‍ വളണ്ടിയര്‍മാരിലും സിദ്ധീഖ് അംഗമായിരുന്നു. ഏകദേശം മൂന്ന് മാസം നീണ്ട വളണ്ടിയര്‍ ഇന്റര്‍വ്യൂ വേറിട്ട അനുഭവം തന്നെയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി വളണ്ടിയര്‍ സേവനത്തിന് തയ്യാറായവരെ ഇന്റര്‍വ്യൂ ചെയ്യുന്നതും അവരുടെ അനുഭവങ്ങളും എക് ്‌സ്പീരിയന്‍സും ചോദിച്ചറിയുന്നതും വ്യത്യസത അനുഭവം ആയിരുന്നു.
ഇനി ലോകകപ്പിൻ്റെ പ്രധാന വേദികളിൽ ഒന്നായ അൽ തുമാമ സ്റ്റേഡിയത്തിൽ Sps വോളണ്ടറിയായ് ടീമിൻ്റെ കൂടെ ഫിഫ 2022 വേള്‍ഡ് കപ്പ് നടക്കുന്ന 8 സ്റ്റേഡിയങ്ങളിിലും വിവിധ ടൂര്‍ണമെന്റുകളില്‍ വളണ്ടിയര്‍ സേവനം ചെയ്യാന്‍ സാധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here