പൊലീസുകാരിലെ ക്രിമിനല്‍സിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍; പ്രാഥമിക പട്ടികയില്‍ 85 പേര്‍

0
218

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചവരും അന്വേഷണം നേരിടുന്നവരുമായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പൊലീസ് ആസ്ഥാനത്താകും പരിശോധിക്കുക. ബാക്കിയുള്ള റാങ്കുകളിലെ പൊലീസുകാരെ കുറിച്ച് ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here