സൗദിയിലേക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു

0
247

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയിലെ സൗദി കോൺസുലേറ്റുകൾ നേരത്തെ ഏർപ്പെടുത്തിയിരുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് തീരുമാനം പിൻവലിച്ചതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പൗരന്മാർക്ക് സൗദിയിലേക്കുള്ള യാത്രയ്ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി പി.സി.സി നിർബന്ധമില്ല. സൗദിയിൽ സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു. അതേ സമയം മുംബൈയിലെ സൗദി കോൺസുലേറ്റിൽനിന്ന് ഇക്കാര്യത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here