പഞ്ചായത്ത് അംഗത്തിനെതിരെ സമൂഹ മാധ്യങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റർ; പൊലീസിൽ പരാതി നൽകി

0
168

ഉപ്പള: മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് അംഗം അബ്ദുൽ മജീദിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മജീദ് കുമ്പള പൊലീസിൽ പരാതി നൽകി. വാർഡിലെ ഒരു കുളം നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് തെറ്റായ വാർത്തയും പടം സഹിതമുള്ള പോസ്റ്ററും പരദേശി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആദ്യം പ്രചരിച്ചത്. വാർഡിലെ മേൽപ്പറഞ്ഞ കുളം നവീകരണ പ്രവൃത്തിക്ക് 3.7 ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുകയും കരാറുകാരൻ ബില്ല് വാങ്ങി നേരത്തെ തന്നെ പോയതുമാണ്. എന്നാൽ ഈ പ്രവൃത്തിക്ക് 7 ലക്ഷം രൂപ ചിലവഴിച്ചുവെന്നും ഇതിൽ പഞ്ചായത്തംഗത്തിന് പങ്കുണ്ടെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംശുദ്ധമായ പൊതുപ്രവർത്തനം നടത്തുന്ന തന്നെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ വാർത്തകൾ പടച്ചുവിട്ടവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് അബ്ദുൽ മജീദ് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here