ഉഗ്രൻ കിക്കിൽ സഹതാരങ്ങളെ അതിശയിപ്പിച്ച് നെയ്മർ; വീഡിയോ വെെറൽ

0
382

ഖത്തർ ലോകകപ്പിന് ഇനിവെറും അഞ്ച് നാളുകൾ മാത്രം. അഞ്ച് തവണ ലോകകപ്പ് നേടിയ ശക്തമായ ടീമുകളിൽ ഒന്നാണ് ബ്രസീൽ. ലോകമെമ്പാടും ആരാധകർ ബ്രസീലിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോളിതാ ടീമിന്റെ ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഡ്രോണിൽ നിന്ന് വീഴുന്ന ഫുട്ബോൾ അനായാസം കാലിൽ വരുതിയിലാക്കുന്ന നെയ്മറിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. താരം പന്ത് കിക്ക് ചെയ്യുമ്പോൾ മറ്റ്‌ താരങ്ങൾ അത് ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാം.വീഡിയോയ്ക്ക് താഴെ താരത്തെ പുകഴ്ത്തി നിരവധി ആരാധകരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. ഖത്തറിൽ ഫിഫ ലോകകപ്പിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീൽ. നവംബർ 25ന് സെർബിയയ്ക്ക് എതിരെയാണ് ബ്രസിലിന്റെ ആദ്യ മത്സരം.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബ്രസീൽ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്.2002ൽ ജർമ്മനിയെ ഫെെനലിൽ തോൽപ്പിച്ചാണ് ബ്രസിൽ ഏറ്റവും ഒടുവിൽ ലോകകപ്പ് വിജയം നേടിയത്. 2018ൽ ബെൽജിയത്തിനെതിരെ ക്വാർട്ടർ ഫെെനലിൽ ടീം പുറത്തായിരുന്നു.

ബ്രസീലിനായി ഏ​റ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് നെയ്മർ. 2010ൽ അരങ്ങേറിയ താരം 119 മത്സരത്തിൽ നിന്ന് 74 ഗോളുകൾ നേടിയിട്ടുണ്ട്. പെലെ മാത്രമാണ് ഗോളടിയിൽ നെയ്മറിന് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here