യുഎഇ ദേശീയ ദിനം; ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ക്യാബിനറ്റ്

0
233

അബുദാബി:  ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനത്തിന്റെയും സ്‍മരണ ദിനത്തിന്റെയും ഔദ്യോഗിക അവധി ദിനങ്ങള്‍ ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി. ഞായറാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍, ഞായറാഴ്ച അവധിയുള്ളവര്‍ക്ക് ആകെ നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും,

അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്‍മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്‍മരണ ദിനം ആചരിക്കുന്നത്. എന്നാല്‍ ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്‍മരണ ദിനത്തിന്റെയും അവധി ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ അവധി നല്‍കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here