വിദ്യാർഥികൾക്ക് നേരെയുള്ള ബസ് കണ്ടക്ടറുടെ അപമര്യാദപരമായ പെരുമാറ്റം ശക്തമായ നടപടി സ്വീകരിക്കണം: എം.എസ്.എഫ്

0
204

ഉപ്പള: ധർമ്മത്തടുക്ക-കാസറഗോഡ് റൂട്ടിലോടുന്ന ജിസ്ത്യ ബസിൽ കയറുന്ന വിദ്യാർത്ഥികളോട് കണ്ടക്ടറുടെ അപമര്യാദപരമായ പെരുമാറ്റം തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് എംഎസ്എഫ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കോട്ട,ജനറൽ സെക്രട്ടറി ജവാദ്‌ ബന്ദിയോട് ആവശ്യപ്പെട്ടു.

ഷിറിയ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളോടാണ് ബസ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നതെന്നും നടപടി എടുത്തില്ലെങ്കിൽ ബസ് തടയുന്നതടക്കമുള്ള സമര മുറകൾക്ക് എംഎസ്എഫ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here