ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള യൂട്യൂബറായി മിസ്റ്റർ ബീസ്റ്റ്: വാർഷിക വരുമാനം 400 കോടി

0
275

ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബർമാരുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന ഖ്യാതി ഇനിമുതല്‍ മിസ്റ്റര്‍ ബീസ്റ്റിന്. പ്യൂഡീപൈ എന്ന ചാനലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മിസ്റ്റര്‍ ബീസ്റ്റ് സ്വന്തമാക്കിയത്. നിലവില്‍ 11.2 കോടി(112 മില്യണ്‍) സബ്‌ക്രൈബര്‍മാരാണ് മിസ്റ്റര്‍ ബീസ്റ്റിനുള്ളത്. തൊട്ടുപിന്നിലുള്ള പ്യൂഡീപൈയ്ക്ക് 11.1 കോടി(111 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.

അതേസമയം, യൂട്യൂബില്‍ ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ളത് ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് ചാനലായ ടി സീരിസിനാണ്. നിലവില്‍ 20 കോടിയിലേറെ(200 മില്യണ്‍ ) സബ്‌ക്രൈബര്‍മാരാണ് ടീ സീരിസിനുള്ളത്.

10 വര്‍ഷത്തോളമായി ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന പദവി കൈയടക്കി വച്ചിരുന്നത് പ്യൂഡീപൈയായിരുന്നു. സ്വീഡിഷുകാരനായ ഫെലിക്‌സാണ് ചാനലിന്റെ ഉടമ. ഗെയിം റിയാക്ഷന്‍ വീഡിയോസ് ചെയ്യുന്ന ഫെലിക്‌സിന്റെ ചാനല്‍ 2013 ഓഗസ്റ്റിലാണ് ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള വ്യക്തിഗത ചാനലാകുന്നത്. ഈ നേട്ടമാണ് ജിമ്മി ഡൊണാള്‍സന്റെ മിസ്റ്റര്‍ ബീസ്റ്റ് മറികടന്നിരിക്കുന്നത്. ഏകദേശം 50 മില്യണ്‍ ഡോളറാണ് (ഏകദേശം 400 കോടി രൂപ) ജിമ്മിയുടെ യൂട്യൂബില്‍ നിന്നുള്ള ഒരു വർഷത്തെ വരുമാനം.

പോസ്റ്റ് ചെയ്യുന്ന വീഡിയോകളെല്ലാം കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനാകുന്നു എന്നതാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ പ്രത്യേകത. 2018ല്‍ ടീ സിരിസിനെ സബ്‌സ്‌ക്രൈബേര്‍സിന്റെ എണ്ണത്തില്‍ മറികടക്കുന്നതിനായി
പ്യൂഡീപൈയ്ക്ക് പിന്തുണയുമായി മിസ്റ്റര്‍ ബീസ്റ്റും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here