‘123456’ അല്ല, ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് മറ്റൊന്ന്

0
183

ന്ന് ഏറ്റവും കരുതലോടെ ഉപയോഗിക്കേണ്ട ഒന്നായി ഇലക്‌ട്രോണിക് ഡിവൈസുകള്‍ മാറിക്കഴിഞ്ഞു. അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളുമെല്ലാം ഹാക്കര്‍മാരുടെ വരുതിയിലാകും. എളുപ്പത്തില്‍ ആളുകള്‍ക്ക് കണ്ടുപിടിക്കാനാകുന്ന നിസാരമായ പാസ്‌വേഡുകള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ പലകുറി ആവര്‍ത്തിക്കാറുണ്ടെങ്കിലും പലരും ഇത് ഗൗനിക്കാറില്ല.

ഇപ്പോഴിതാ 2022ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡിന്റെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നോര്‍ഡ്പാസ്. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാസ്‌വേഡായി ഉപയോഗിക്കുന്ന കീവേര്‍ഡ് ‘പാസ്‌വേഡ്'(password) ആണ്. 3.5 ലക്ഷം പേര്‍ ‘പാസ്‌വേഡ്’ എന്ന കീവേര്‍ഡ് ഉപയോഗിക്കുന്നുണ്ട്.

ഈ വര്‍ഷം ഇന്ത്യക്കാര്‍ പൊതുവായി ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡ് ‘123456’ ആണ്. രാജ്യത്ത് പൊതുവായി ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡാണ് ‘ബിഗ്ബാസ്‌കറ്റ്’. ആശ്ചര്യമെന്തെന്നാല്‍ ഏകദേശം 75,000 പേര്‍ ഈ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ട്.

‘12345678’, ‘pass@123’, ‘1234567890’, ‘anmol123’, ‘abcd1234’, ‘ഗൂഗിള്‍മമ്മി’, ‘123456789’ എന്നിവയാണ് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന പാസ്‌വേഡുകള്‍. ചില സിനിമാ കഥാപാത്രങ്ങളുടെ പേരുകള്‍, ആഹാരത്തിന്റെ പേര്, സ്‌പോര്‍ട്ട്‌സ് ടീമുകളുടെ പേരുകള്‍ എന്നിവയും ആളുകള്‍ ഉപയോഗിച്ച് വരികയാണെന്ന് നോര്‍ഡ്പാസ് ഗവേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതീവശ്രദ്ധ വേണം

എപ്പോഴും ശക്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക. എളുപ്പവഴി സ്വീകരിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ ലളിതമാകും. നമ്പരുകള്‍ മാത്രമോ, അക്ഷരങ്ങള്‍ മാത്രമോ ഉപയോഗിച്ച് പാസ്‌വേഡ് തയാറാക്കരുത്. കോമ്പിനേഷനുകള്‍ ഉപയോഗിക്കുന്നതാകും എപ്പോഴും നല്ലത്. ‘@1s58eY*#5+8’ ഇത്തരത്തില്‍ പെട്ടെന്ന് വായിച്ചെടുക്കാന്‍ സാധിക്കാത്ത രീതിയിലുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാകും ഉത്തമം.

ഒരു പാസ്‌വേഡ് തന്നെ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അപകടകരമാണ്. കൂടാതെ ഒരു പാസ്‌വേഡ് കുറേ കാലത്തേക്ക് മാറ്റാതെ ഉപയോഗിക്കുന്നതും നല്ലതല്ല. ഇടയ്ക്കിടയ്ക്ക് പാസ്‌വേഡ് മാറ്റുക. മാസത്തില്‍ ഒരു തവണ എങ്കിലും കുറഞ്ഞത് പാസ്‌വേഡ് മാറ്റുന്നത് ശീലമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here