കീശ ചോരും!, മൊബൈല്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടെലികോം കമ്പനികള്‍, എയര്‍ടെല്‍ തുടക്കമിട്ടു

0
200

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് വര്‍ധിപ്പിച്ചേക്കാം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇതിനോടകം തന്നെ രണ്ടു സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചു. പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഏകദേശം 57 ശതമാനത്തിന്റെ വര്‍ധനയാണ് എയര്‍ടെല്‍ വരുത്തിയത്. എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും വൈകാതെ തന്നെ താരിഫ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ താരിഫ് വര്‍ധിപ്പിച്ചത്. 28 ദിവസം കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനിന്റെ താരിഫില്‍ 57 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ 99 രൂപ പ്ലാനിന്റെ താരിഫ് 155 ആയി വര്‍ധിച്ചു. 99 രൂപ പ്ലാന്‍ എയര്‍ടെല്‍ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 99 രൂപ ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുന്ന പ്ലാനാണിത്. സമാനമായ രീതിയില്‍ എല്ലാ സര്‍ക്കിളിലും 28 ദിവസം കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനിന്റെ താരിഫ് എയര്‍ടെല്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടുപിടിച്ച് മറ്റു ടെലികോം കമ്പനികളും താരിഫ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

ഇതിന് പുറമേ ഒഡീഷ, ഹരിയാന സര്‍ക്കിളുകളില്‍  ചെലവ് കുറഞ്ഞ മറ്റു പ്ലാനുകളായ 109, 111 പ്ലാനുകള്‍ ലഭ്യമല്ല എന്നും പിന്‍വലിച്ചതായും
കാണിക്കുന്നതായി പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു സര്‍ക്കിളുകളില്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here