അവസാന അടവുകളുമായി അര്‍ജന്റീന ആരാധകര്‍; മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍ പായസം വഴിപാട്

0
228

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പാല്‍ പായസം വഴിപാട്. നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്‍. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.

500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠന്‍ പറഞ്ഞു. പാല്‍പായസം പോലെ മധുരിക്കുന്ന വിജയം അര്‍ജന്റീനക്ക് ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നതായി അദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here