മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കന്‍ ബോക്സര്‍ക്കെതിരെ മൈക്ക് ടൈസണെ ഇറക്കി മെസി ഫാന്‍സ്.!

0
261

ന്യൂയോര്‍ക്ക്: അര്‍ജന്‍റീനയുടെ ഫുട്ബോള്‍ താരം ലെയണല്‍ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി മുന്‍ ബോക്സിംഗ് താരം മൈക്ക് ടൈസണിനെ വച്ച് പ്രതിരോധം തീര്‍ത്ത് ആരാധകര്‍.  ഫുട്ബോൾ ഇതിഹാസത്തിനെതിരെ കാനെലോ അൽവാരസ് നടത്തിയ ഭീഷണിയിലാണ്   ടൈസനെ വച്ച് അര്‍ജന്‍റീനന്‍ ആരാധകര്‍ കിടിലന്‍ മറുപടിയുമായി രംഗത്ത് എത്തിയത്.

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന മെക്സിക്കോയെ 2-0 ന് തോൽപിച്ചിരുന്നു. ലയണൽ മെസ്സി ഈ മത്സരത്തില്‍ ഗോള്‍ നേടി. മത്സരത്തിന് ശേഷം, മെക്സിക്കൻ പതാകയോ ജഴ്‌സിയോ അര്‍ജന്‍റീനയുടെ ഡ്രസിംഗ് റൂമിന്‍റെ നിലത്തിട്ട രീതിയിലിലുള്ള വീഡിയോ പ്രചരിച്ചു. അത് മെസി കാലുകൊണ്ട് സ്പര്‍ശിക്കുന്നതും കാണാമായിരുന്നു. ഇതോടെയാണ്  മെക്സിക്കോ ബോക്സിംഗ് താരം കനേലോ അൽവാരസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻ ട്വിറ്ററിൽ എഴുതി, “ഞങ്ങളുടെ ജേഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? എന്നെ നേരിട്ട് കാണാന്‍ ഇടവരരുതെന്ന് അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ’. ഇത് വലിയ വിവാദം ആയതോടെയാണ് മെസിക്ക് പിന്തുണയുമായി നിരവധിപ്പേര്‍ ഇതിനകം രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അടിയിലാണ് മൈക്ക് ടൈസണ്‍ കനേലോ അൽവാരസിന് മറുപടി നല്‍കും എന്ന രീതിയില്‍ മെസി ആരാധകര്‍ പ്രതികരിക്കുന്നത്. വിവാദമായ സംഭവത്തില്‍ മെസിയോ ടൈസണോ ഔദ്യോഗികമായി ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല. മൈക്ക് ടൈസണ്‍ മെസിക്ക് വേണ്ടി ചോദിക്കാന്‍ ഇറങ്ങും എന്ന് പറയാന്‍ ആരാധകര്‍ക്ക് ചില കാരണങ്ങളുണ്ട്. അതിലൊന്ന് മൈക് ടൈസണ്‍ അര്‍ജന്‍റീനന്‍ ആരാധകനാണ് എന്നതാണ്.

മൈക്ക് ടൈസൺ ഒരു അർജന്റീന ഫുട്ബോൾ ആരാധകനാണെന്ന് അഭ്യൂഹം ശക്തമാണ്.  2005-ൽ ടൈസണ്‍ ഒരു പത്രപ്രവർത്തകന്റെ ക്യാമറ അടിച്ച് തകർത്ത കേസില്‍ കോടതിയില്‍ ഹാജറായപ്പോള്‍  എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അർജന്റീന ഫുട്ബോൾ ജേഴ്സി ധരിച്ചാണ് ടൈസണ്‍ എത്തിയത്. അന്ന് അത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അത് വച്ചാണ് അര്‍ജന്‍റീനന്‍ ആരാധകരുടെ മെക്സിക്കന്‍ ബോക്സര്‍ക്കുള്ള മറുപടി.

രസകരമായ കാര്യം കാനെലോ അൽവാരസ് മൈക്ക് ടൈസന്റെ വലിയ ആരാധകനാണ് എന്നതാണ്.  ‘അയൺ’ എന്ന് വിളിക്കപ്പെടുന്ന  അൽവാരസ് ബോക്സിംഗ് ആരാധന പാത്രമാണ് ടൈസണ്‍. മൈക്ക് ടൈസണ്‍ അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റിൽ പോലും കാനെലോ അൽവാരസ് പങ്കെടുത്തിട്ടുണ്ട്. മൈക്ക് ടൈസൺ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, ലയണൽ മെസ്സി കനേലോ അൽവാരസിനോട് പ്രതികരിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here