മഞ്ചേശ്വരം ഉദ്യാവറിൽ വിദ്യാർഥിനിക്കെതിരെ അതിക്രമം, പെൺകുട്ടിയെ എടുത്തെറിഞ്ഞു; ‘സൈക്കോ’ അബൂബക്കർ പിടിയിൽ

0
654

മഞ്ചേശ്വരം : മഞ്ചേശ്വരം ഉദ്യാവറിൽ വിദ്യാർഥിനിക്കെതിരെ അതിക്രമം. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് റോഡിൽ നിൽക്കുകയായിരുന്ന ഒൻപത് വയസുകാരിയായ പെൺകുട്ടിയെ എടുത്തെറിഞ്ഞത്. ഉദ്യാവര  ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

റോഡിൽ  നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ‘സൈക്കോ’ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here