ശബരിമലയിൽ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോൾ ഭാര്യ 23കാരനൊപ്പം ഒളിച്ചോടി, കേസെടുത്ത പൊലീസ് 29കാരിയെ കാമുകനൊപ്പം വിട്ടയച്ചു

0
273

കല്ലമ്പലം : ഭർത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ഭർത്താവ് 5 ദിവസം മുൻപാണ് വിദേശത്ത് നിന്ന് ശബരിമലയിൽ പോകാനായി നാട്ടിലെത്തിയത്. ഭർത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയിൽ കേസെടുത്ത കല്ലമ്പലം പൊലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വർണ്ണാഭരണങ്ങളുമടക്കം വൻ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേർന്ന് യുവതി നടത്തിയതായി ബന്ധുക്കൾ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here