ലോകകപ്പ് വേദിയില്‍ കോടിയേരിക്ക് ആദരമര്‍പ്പിച്ച് മലയാളികള്‍

0
205

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരവുമായി ഒരു കൂട്ടം മലയാളികള്‍. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖം’ എന്നെഴുതിയ പോസ്റ്ററുമായാണ് അവര്‍ ഗാലറിയിലെത്തിയത്.

ഞായറാഴ്ച്ച നടന്ന ബെല്‍ജിയവും മൊറോക്കോയും തമ്മിലുള്ള മത്സരം കാണാനായി കൊച്ചി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് പോയവരാണ് ഇവര്‍. നൗഷാദ്, ഫൈസല്‍, മഹ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് കോടിയേരിയ്ക്ക് ആദരമര്‍പ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here