ബാലനീതി നിയമത്തിലെ ഭേദഗതി : സംസ്ഥാനത്തെ ആദ്യ ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിച്ച് കാസർകോട് കളക്ടർ

0
219

കാസർകോട് : ബാലനീതി നിയമത്തിൽ വന്ന ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നൽകി കാസർകോട് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി.

നിയമത്തിൽ 2015-ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ കളക്ടറുടെ അധികാരപരിധിയിലേക്ക് മാറ്റിയതിനുശേഷം സംസ്ഥാനത്തെ ആദ്യ ദത്തെടുക്കൽ ഉത്തരവാണിത്.

സംസ്ഥാന ശിശുക്ഷേമസമിതിയുടെ കാസർകോടുള്ള ശിശുവികാസ് ഭവനിലെ ഒരുവയസ്സുള്ള രണ്ടാൺകുട്ടികളെയാണ് ദത്തെടുക്കാൻ അനുമതിനൽകിയത്.

ദത്തെടുക്കാനുള്ള നടപടികൾ

പുതിയ ബാലനീതി നിയമപ്രകാരം ദത്തെടുക്കൽ സ്ഥാപനങ്ങൾ കളക്ടർമാർക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സൂക്ഷ്മപരിശോധന നടത്തിയശേഷം കളക്ടർക്ക് സമർപ്പിക്കും.

കളക്ടർ ഹിയറിങ് നടത്തിയശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക.

ദത്തെടുക്കാനുള്ള അപേക്ഷകൾ ജില്ലാതലത്തിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് ഏകോപിപ്പിക്കുന്നത്. വെബ്‌സൈറ്റ്: www.cara.nic.in.

LEAVE A REPLY

Please enter your comment!
Please enter your name here