സംസ്ഥാനത്ത് ആദ്യമായി ഒരു എംഎൽഎ മുൻകയ്യെടുത്ത് നടപ്പാക്കുന്ന നിക്ഷേപക സംഗമം; 415 കോടിയുടെ നിക്ഷേപം

0
192

ശ്രീകണ്ഠപുരം∙ സംസ്ഥാനത്ത് ആദ്യമായി ഒരു എംഎൽഎ മുൻകയ്യെടുത്ത് നടപ്പാക്കുന്ന  നിക്ഷേപക സംഗമത്തിൽ 51 സംരംഭങ്ങളിലായി പ്രഖ്യാപിച്ചത് 415 കോടിയിലധികം രൂപയുടെ നിക്ഷേപം.വരും ദിവസങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ഉറപ്പും ലഭിച്ചു. സജീവ് ജോസഫ് എംഎൽഎ മുൻകയ്യെടുത്തു നടത്തിയ നിക്ഷേപക സംഗമത്തിലാണ് ഈ നേട്ടം.

മൊത്തം 615 കോടി രൂപയുടെ നിക്ഷേപം മണ്ഡലത്തിൽ എത്തുമെന്നാണു കരുതുന്നത്.രാജ്യത്തിന് അകത്തും പുറത്തുമുള്ള നൂറോളം നിക്ഷേപകരും സംരംഭകരുമാണ് രണ്ടു ദിവസമായി നടന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുത്തത്. പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here