ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ

0
212

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.

ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയയ്ക്ക് അഞ്ചുദിവസും ആശുപത്രിയില്‍ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് എട്ടുദിവസവുമാണ് ആന്റിബയോട്ടിക് നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

കടുത്ത രക്തദൂഷ്യം, ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ പകരുന്ന ന്യൂമോണിയ എന്നിവയ്ക്ക് പരിശോധനാഫലം വരുന്നതിന് മുന്‍പ് നല്‍കുന്ന എംപരിക്കല്‍ ആന്റിബയോട്ടിക് ചികിത്സയാണ് അഭികാമ്യം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഐസിഎംആര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here