പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലേ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

0
203

ദില്ലി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കൾ ശ്രദ്ധിക്കുക. അടുത്ത ഏപ്രിലിന് മുൻപ് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും. പാനും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്, കാരണം അങ്ങനെ ചെയ്യുന്നത് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കും. 2023  മാർച്ച് 31 വരെ എല്ലാ പാൻ കാർഡ് ഉപയോക്താക്കൾക്കും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാം. അങ്ങനെ ചെയ്തില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ അവരുടെ പാൻ കാർഡിന് സാധുതയുണ്ടാകില്ല.

ആദായനികുതി വകുപ്പ് അതിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം 2023 മാർച്ച് 31 വരെ പാൻ ആധാറുമായി ലിങ്ക് ചെയ്യാം.  2022 മാർച്ച് 31 ആയിരുന്നു ആദ്യം പാൻ കാർഡ് ലിങ്ക് ചെയ്യേണ്ട അവസാന ദിവസം.  2022 ജൂൺ 30 വരെ 500 രൂപയും 2022 ജൂലൈ 1 മുതൽ 1000 രൂപയും പിഴ അടച്ച് ഉപയോക്താക്കൾ ലിങ്ക് ചെയ്യാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

 പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;

4] ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here