കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയോളം രൂപ വരുന്ന സ്വർണവുമായി കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

0
217

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയോളം രൂപ വരുന്ന 1763 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചു. രണ്ട്‌ യാത്രക്കാരിൽനിന്നായി 1011 ഗ്രാം സ്വർണവും വിമാനത്താവളത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 752 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദ് സുഹൈൽ, തലശ്ശേരി മൂഴിക്കര സ്വദേശി കെ.വി.റസനാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.

അബുദാബിയിൽനിന്ന്‌ ബുധനാഴ്ച പുലർച്ചെ നാലിന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ മുഹമ്മദ് സുഹൈലിൽനിന്ന്‌ 40 ലക്ഷത്തോളംരൂപ വരുന്ന 761 ഗ്രാം സ്വർണമാണ് ലഭിച്ചത്. രാവിലെ 5.30-ന് ഗോഫസ്റ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ റസനാസിൽനിന്ന്‌ 13 ലക്ഷം രൂപയുടെ 250 ഗ്രാം സ്വർണം പിടിച്ചു. മുഹമ്മദ് സുഹൈൽ ധരിച്ച ചെരിപ്പിനുള്ളിലും റസനാസിന്റെ സോക്സിനുള്ളിലും പാന്റ്‌സിന്റെ ബെൽറ്റിന്റെ ഭാഗത്തും ഒളിപ്പിച്ചായിരുന്നു പേസ്റ്റ് രൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിച്ചത്. ടെർമിനൽ കെട്ടിടത്തിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, അസി. കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട് പി.സി.ചാക്കോ, ഇൻസ്പെക്ടർമാരായ നിവേദിത, വി.രാജീവ്, കെ.ജിനേഷ്, രാംലാൽ, ഷൈലേഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here